റേഷനരിയില്‍ ചത്ത പാമ്പ്
മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്.കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്നും ആണ് കഴിഞ്ഞ ആഴ്ച ഇവര്‍ അരി വാങ്ങിയത്.
50 കിലോ അരി ആയതിനാല്‍ ആദ്യം സംശയമൊന്നും തോന്നിയില്ല.പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവര്‍ രണ്ടു ദിവസമായി കഴിച്ചത്.