മിന്നാമിനുങ്ങ് വനിതാ ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ഗ്ഗാത്മക പ്രതികരണം എന്ന നിലയില്‍ ‘സമം -സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം’ പരിപാടിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ വനിതാ ചിത്രകാരികളുടെ പ്രദര്‍ശനം ആരംഭിച്ചു.എഴുത്തുകാരി പി.ജി. ലത പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ക്രിക്കറ്റ് താരം സജിന സജീവന്‍, കവി ആതിര വെള്ളമുണ്ട, ചിത്രകാരനും എഴുത്തുകാരനുമായ ജോസഫ് എം വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായി. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി പി. വി ബാലന്‍,ചിത്രകാരികളായ ബബിത കടന്നപ്പള്ളി, ബബിത രാജീവ്, ബിന്ദി രാജഗോപാല്‍, ദീപ കെ.പി, ഡോട്സി ആന്റണി, ഗീതു എസ്.ജി, പി.എസ്. ജലജമോള്‍, ജോളി എം. സുധന്‍, കബിത മുഖോപാദ്ധ്യായ, കാജല്‍ ദത്ത്, കവിത ബാലകൃഷ്ണന്‍, ലീന രാജ് ആര്‍, ലേഖ നാരായണന്‍, നിജീന നീലാംബരന്‍, പ്രസീത ബിജു, പൊന്‍മണി തോമസ്, പ്രിയ കെ.ജി, ശാന്തകുമാരി ആ.എന്‍, ശാന്തകുമാരി എം, സെലസ് കെ. ബാബു, സൂരജ, സുവിത കെ.വി. എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ നടക്കുന്ന ചിത്രപ്രദര്‍ശനം ഡിസംബര്‍ 31ന് സമാപിക്കും.