സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. ഇതിനായുള്ള ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോണ്‍ഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.
വിഷയം ആലോചിക്കാന്‍ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ശേഷം സോണിയ ഗാന്ധി നിലപാട് പ്രഖ്യാപിക്കും. കേന്ദ്ര നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക അഭിപ്രായം പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടാകും.
നേരത്തെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് സിപിഎം പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് സമാജ്‌വാദി പാര്‍ട്ടിയും എംഐഎമ്മും മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിര്‍ക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം.