എ ഐ വൈ എഫ് ഐക്യദാര്‍ഢ്യസദസ്

0

‘അവര്‍ പോരാടിയത് ജനങ്ങള്‍ക്ക് വേണ്ടി’ എം പി മാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ് സദസ് ഉദ്ഘാടനം ചെയ്തു.

എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഗഢ സക്കീര്‍ കെ.വി യോഗത്തില്‍ അധ്യക്ഷനായി. എ ഐ വൈ എഫ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി രജീഷ് വൈത്തിരി, എഐടിയുസി ജില്ലാ കമ്മറ്റി അംഗം അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍ , സിപിഐ കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി വി.ദിനേശ് കുമാര്‍ , എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!