കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എ.ടി.ഒയെ ഉപരോധിച്ചു
നവംബര്‍ മാസത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധം. ബിഎംഎസ് ജീവനക്കാര്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എ.ടി.ഒയെ ഉപരോധിച്ചു.എല്‍.ഡി.എഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ തുടര്‍ച്ചയായി അലംഭാവം കാണിക്കുകയാണെന്നും ശമ്പളം ലഭിക്കും വരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സന്തോഷ് ജി നായര്‍ ഉദ്ഘാടനം ചെയ്തു. സനല്‍കുമാര്‍ സി എ, സന്തോഷ് കുമാര്‍ ടി വി, രൂപേഷ് എം കെ, രമേശന്‍, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.