വിപിന്‍ വേണുഗോപാലിനെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിച്ച്് നടപടിയെടുക്കാന്‍ തീരുമാനം
മാനന്തവാടി കുറുക്കന്‍മൂലയില്‍ നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ കയ്യേറ്റം ചെയ്ത സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഉന്നത തലയോഗം തീരുമാനിച്ചു.ഒ.ആര്‍.കേളു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കാട്ടികുളം ഫോറസ്റ്റ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി.ഡി.എഫ്.ഒ മാരായ രമേശ് വിഷ്‌ണോയ്,എ.ഷജ്‌ന,സുനില്‍കുമാര്‍,മാനന്തവാടി ഡി.വൈ എസ്.പി.ചന്ദ്രന്‍, തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപള്ളി,രാഷ്ട്രീയ നേതാക്കളായ പി. ഗാഗാറിന്‍,ഇ.ജെ. ബാബു,എം.റെജീഷ്, ഗോകുല്‍ ഗോപിനാഥ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു