വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടി ജനങ്ങള്‍ കല്‍മതില്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് നാട്ടുകാര്‍

0

വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി ഓടപ്പള്ളം വള്ളുവാടി നിവാസികള്‍. ആനപ്രതിരോധ മതില്‍ തീര്‍ക്കാന്‍ കല്ലിറക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മ്മാണം നടക്കാത്തതാണ് വന്യമൃഗശല്യത്തിന് കാരണം. കല്‍മതില്‍ നിര്‍മ്മിച്ച് കൃഷിയിറക്കാനുള്ള അവസരമൊരുക്കണമെന്നും നാട്ടുകാര്‍. കര്‍ഷകര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കാവലിരുന്നാണ് കൃഷി സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ കല്‍മതില്‍ തീര്‍ത്ത് ദുരിതത്തിന് അറുതി വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം വള്ളുവാടി പ്രദേശത്തെ കര്‍ഷക ജനതയാണ് കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്താല്‍ ദുരിതത്തിലായിരിക്കുന്നത്.വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കാട്ടനയിറങ്ങുന്ന ഓടപ്പള്ളം വള്ളുവാടി വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മ്മിക്കുന്നതിനായി കാല്‍നൂറ്റാണ്ട് മുമ്പ് കല്ല് ഇറക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഇവിടെ നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാട്ടാന അടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായ ഇവിടെ നിരന്തരമായി നാട്ടുകാരുടെ മുറവിളിയെതുടര്‍ന്നായിരുന്നു വനംവകുപ്പ് കല്‍മതില്‍ കെട്ടാന്‍ കല്ലിറക്കിയത്. പക്ഷേ കല്ല് ഇറക്കിയ ആവേശമൊന്നും പിന്നീടുണ്ടായില്ല. നിലവില്‍ ഇതുവഴി നിരന്തരമിറങ്ങുന്ന കാട്ടാന വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തുന്നത്. ഇതോടെ പലരും കൃഷിയും ഉപേക്ഷിച്ചുതുടങ്ങി. നിലവില്‍ കൃഷിയിറക്കുന്നവര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കാവലിരുന്നാണ് കൃഷി സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ കല്‍മതില്‍ തീര്‍ത്ത് തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!