അജ്ഞാത ജീവി രണ്ട് ആടുകളെ കൊന്നു

0

പുല്‍പ്പള്ളി കേളക്കവലയില്‍ കണിയാറ്റുകുടി എല്‍ദോസിന്റെ 4 വയസ് പ്രായമുള്ള 2 ആടുകളെ അജ്ഞാത ജീവി കഴിഞ്ഞ ദിവസം രാത്രി കൊന്നു.ഒരാടിനെ കൂട്ടില്‍ ചത്ത നിലയിലും കണ്ടെത്തി,വെറ്ററിനറി സര്‍ജന്‍ ഡോ. കെ എസ് പ്രേമന്റെ നേതൃത്വത്തില്‍ ആടിന്റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു.പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാര്‍.ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ വനപാലക സംഘം പരിശോധന നടത്തി.കൂടിന് സമീപത്ത് ക്യാമറകള്‍ സ്ഥാപിക്കാനും പ്രദേശത്ത് പട്രോളിംഗ് അടക്കം നടത്താനും തീരുമാനിച്ചു.

ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടിന് സമീപത്ത് ക്യാമറകള്‍ സ്ഥാപിക്കാനും പ്രദേശത്ത് പട്രോളിംഗ് അടക്കം നടത്താനും തീരുമാനിച്ചു. ക്ഷീരകര്‍ഷകരുടെ മേഖലയായതിനാല്‍ പ്രദേശവാസികള്‍ ഒന്നാകെ ഭീതിയിലാണ്. അടിയന്തരമായി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ വനം വകുപ്പ് തയ്യാറാകണമെന്നും,ആടിനെ നഷ്ടപ്പെട്ട എല്‍ദോസിന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും സ്ഥലം സന്ദര്‍ശിച്ച പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!