നിര്‍ത്തിയിട്ടഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം പോയി
തേറ്റമല അഞ്ചാംപീടിക ചക്കര ഷംസുദ്ദീന്‍ എന്ന ആളുടെ ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. മാനന്തവാടി ടൗണില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവറാണ് ഷംസുദ്ദീന്‍. രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ബാറ്ററിയുടെ വയറുകള്‍ അറുത്ത് മാറ്റിയ നിലയിലാണ്.ഷംസുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു് അന്വേഷണം ആരംഭിച്ചു.മുന്‍പും സമാനമായ രീതിയില്‍ ഈ പ്രദേശത്തുനിന്നും ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടന്നിട്ടുണ്ട്.