കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

0

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു.മാനന്തവാടി പിലാക്കാവ് ചെറുകാട്ടില്‍ രതീഷ് (37) ആണ് മരിച്ചത്. ആശാരി പണിക്കാരനായ രതീഷ് ഇന്നലെ രാത്രി കണ്ണൂര്‍ ജില്ലയിലെ പാറക്കടവില്‍ പണിസ്ഥലത്തുനിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.സംസ്‌ക്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍

Leave A Reply

Your email address will not be published.

error: Content is protected !!