ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം

0

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യപ്രസിഡന്റ് എ എ റഹീം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയില്‍ നടന്ന സെമിനാറില്‍ വര്‍ഗീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.മുസ്ലീംലീഗ് ഇസ്ലാം മത വിശ്വാസികള്‍ക്ക് അപമാനമായി മാറിയെന്നും, ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും മിണ്ടാതിരുന്ന ലീഗ് ഇപ്പോള്‍ വിഷലിപ്തമായ വര്‍ഗീയത ഉയര്‍ത്തിവിടുകയാണെന്നും റഹീം പറഞ്ഞു.

ഇതാണ് വഖഫ്ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സമ്മേളനത്തിലെ ലീഗ് നേതാക്കളുടെ പ്രസംഗങ്ങളില്‍ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തിരമായി ലീഗ് മുസ്ലീം ലീഗ് എന്ന പേരുമാറ്റണം. ലീഗിന്റെ അടിവേരിളകുകുയും ന്യൂനപക്ഷങ്ങള്‍ ഇടത് പക്ഷത്തോട് അടുക്കുകയും ചെയ്തതിന്റെ പരിഭ്രാന്തിയില്‍ ലീഗ് കേരളത്തില്‍ താലിബാന്‍ റിപ്പബ്ലിക്ക് പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പ്രാണവായു തേടുന്നതിന്റെ വെപ്രാളത്തില്‍ ലീഗ് ജമാഅത്ത ഇസ്ലാമിവല്‍ക്കരിക്കപ്പെട്ടുവെന്നും ലീഗിന്റെ മലിനമനസ്സില്‍ നിന്നും ഇറങ്ങിവരുന്നവരെ വിശ്വാസത്തിന്റെ വേലിക്കെട്ടുയര്‍ത്തി പിടിച്ചുകെട്ടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബി ബിജേഷ് അധ്യക്ഷനായിരുന്നു, വൈത്തിരി ഏരിയാകമ്മിറ്റി അംഗം യൂസഫ് ചെമ്പന്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് ,ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!