മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസന്‍സ്; രാജ്യത്ത് ഇതാദ്യം
രാജ്യത്ത് ആദ്യമായി മൂന്നടി ഉയരമുളള ആള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്. ഹൈദരാബാദ് കുക്കട്ട്പള്ളി സ്വദേശിയായ ഗാട്ടിപ്പള്ളി ശിവലാല്‍ (42) എന്ന വ്യക്തിക്കാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക് ഇദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇത്രയുംകാലം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന ഇദ്ദേഹത്തിന് ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു.
ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളില്‍ മറ്റ് യാത്രക്കാരില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഡ്രൈവിങ് പഠിക്കാന്‍ ശിവലാല്‍ തീരുമാനിച്ചത്. ഉയരം കുറഞ്ഞവര്‍ക്കായി പ്രത്യേക സീറ്റും മറ്റു സംവിധാനങ്ങളും ഒരുക്കി കാര്‍ പരിഷ്‌കരിക്കുന്ന അമേരിക്കന്‍ പൗരന്റെ വീഡിയോ കണ്ടതാണു ശിവലാലിനു പ്രചോദനമായത്. ആ മാതൃകയില്‍ കാര്‍ പരിഷ്‌കരിച്ചെടുത്തു ഡ്രൈവിങ് പഠിച്ചു.
ലൈസന്‍സ് ലഭിച്ചതോടെ ശിവലാല്‍ ഇപ്പോള്‍ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്ന തിരക്കിലാണ്. തന്നെപ്പോലുള്ള ആളുകള്‍ക്ക് ഡ്രൈവിങ് പഠിക്കുന്നതിന് വേണ്ടി നഗരത്തില്‍ ഒരു പ്രത്യേക ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് നേടിയ ശിവലാലിന്റെ പേര് തെലുങ്ക് ബുക്ക് ഓഫ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും രേഖപ്പെടുത്തി.