എന്‍.ഒ.സി ലഭിക്കാന്‍ കാലതാമസം ഡി.എഫ്.ഒ. ഓഫീസില്‍ കുത്തിയിരിപ്പ് സമരം

0

 

വനം വകുപ്പ് എന്‍.ഒ.സി ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്.തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പറും, കര്‍ഷകനും മാനന്തവാടി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.ഡി.എഫ്.ഒ.യുമായുണ്ടായ ചര്‍ച്ചയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അംഗം പി.എന്‍. ഹരീന്ദ്രന്‍, കര്‍ഷകനായ എ.എന്‍. അനില്‍കുമാര്‍ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

എന്‍.ഒ.സി. ലഭിക്കാന്‍ കാത്തിരിക്കുന്നത് നിരവധി കുടുംബങ്ങള്‍..തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അംഗം പി.എന്‍. ഹരീന്ദ്രന്‍, കര്‍ഷകനായ എ.എന്‍. അനില്‍കുമാര്‍ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വനം വകുപ്പ് എന്‍. ഒ.സിക്കായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും എന്‍.ഒ.സി.നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് ഇരുവരും കുത്തിയിരിപ്പ് തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി എം.രജീഷ് തുടങ്ങിയവരെത്തി ഡി.എഫ്.ഒ.യുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരുടെയും എന്‍.ഒ.സി ഒരാഴ്ചയ്കകം നല്‍കുമെന്നും മുടങ്ങി കിടക്കുന്നവരുടെ എന്‍.ഒ.സി.കള്‍ സ്ഥല പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നല്‍കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!