ജില്ലാ സമ്മേളനം ജനുവരി 16 ന്
ഓള്‍ കാരുണ്യ പെയിന്റെഴ്‌സ് ആന്റ് പോളിഷേഴ്‌സ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനം ജനുവരി 16 ന് പനമരത്ത് നടക്കും.ഇക്കഴിഞ്ഞ നാല് മാസം മുന്‍പാണ് ജില്ലയില്‍ എ.കെ.പി.പി.എ സംഘടന രൂപീകരിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എ.സുലൈമാന്‍, മഷൂദ് മാനന്തവാടി, സിജീഷ് വൈത്തിരി, സനില്‍കുമാര്‍, യൂസഫ് മുട്ടില്‍, അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജോലികൊപ്പം ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിനകം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറി സൗജന്യമായി പെയിന്റ് അടിച്ച് വൃത്തിയാക്കി. സമ്മേളനത്തിന് മുന്നോടിയായി ഇനിയും ജീവകാരുണ്യ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.