സഹകരണ മേഖലയെ കൈയ്യടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വയനാട് ഡി.സി.സിയുടെ നേതൃത്വത്തില്‍ സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ ധര്‍ണ്ണ ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.എ .ഐ .സി.സി. അംഗം പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ സ്ഥാപനങ്ങളിലെ കോടികണക്കിന് രൂപയുടെ നിക്ഷേപത്തിലും ആസ്ഥിയിലുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണെന്നും സാധാരണക്കാരുടെ ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാന്‍ ആരെയും അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി.പി.വര്‍ഗീസ്, പി.പോക്കര്‍ ഹാജി, പി.കെ. സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, ബിനു തോമസ്, എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.