സംരഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0

കല്‍പ്പറ്റ: സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് എറണാകുളം നന്ത്യാട്ടുകുന്നം ഖാദി ഗ്രാമോദ്യോഗ് വിദ്യാലയുടെ സഹായത്തോടെ മടക്കിമല സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സംരഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കനറാലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജി.വിനോദ് നിര്‍വഹിച്ചു. സി.വൈ.ഡി ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ കനറാബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള, മടക്കിമല സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ ഓഫീസര്‍ കലാവതി, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് ശിവകുമാര്‍ എന്നിവര്‍ വ്യവസായ സംരഭങ്ങളും-ലോണ്‍സ്‌കീമുകളും, തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സെമിനാറിന് സി.വൈ.ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ജയശ്രീ സ്വാഗതവും കോഡിനേറ്റര്‍ റ്റി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിവിധ പരിശീലനങ്ങളില്‍ പങ്കെടുത്ത് സംരഭങ്ങള്‍ ആരംഭിക്കാന്‍ സന്നദ്ധരായ 80 വനിതകള്‍ സെമിനാറില്‍ പങ്കെടുത്തു. സി.വൈ.ഡിയുടെ പ്രവര്‍ത്തകരായ എന്‍.വിജി, സിഞ്ചു, ബിജു എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. വിജിലന്‍സ് വാരാഘോഷത്തോടനുബന്ധിച്ച് സെമിനാറില്‍ പങ്കെടുത്തവര്‍ അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!