തലശ്ശേരി – മൈസൂരു റെയില്‍പാത സര്‍വ്വേ ട്രയല്‍ റണ്‍ പൂര്‍ത്തിയായി

0

 

തലശ്ശേരി – മൈസൂരു റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.സര്‍വ്വേ നാളെ ആരംഭിക്കും. ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച ഇലക്ട്രോ മാഗ്‌നറ്റിക് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ കമ്പനിയാണ് സര്‍വ്വേ നടത്തുന്നത്.രണ്ട് ദിവസത്തെ സര്‍വ്വേയാണ് വയനാട്ടില്‍ നടക്കുക. ഇതിനായുള്ള ഹെലികോപറ്ററും, ആധുനിക ഉപകരണങ്ങളും, എഞ്ചിനിയര്‍മാരും അടക്കം സുല്‍ത്താന്‍ ബത്തേരി ഹെലിപ്പാടില്‍ എത്തിച്ചേര്‍ന്നു.കാലാവസ്ഥ അനുയോജ്യമാണങ്കില്‍ നാളെ രാവിലെ മുതല്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കും. ബത്തേരിയില്‍ നിന്നും മാനന്തവാടിക്കും, അവിടെനിന്ന് മൈസൂരുവിലേക്കുമുളള സര്‍വ്വേയാണ ്നടക്കുക.

തലശ്ശേരി മൈസൂര് റെയില്‍വേ പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ നാളെ രാവിലെ ആരംഭി്ക്കും.ഇലക്ട്രോ മാഗ്‌നറ്റിക് ഇന്‍സ്ട്രുമെന്റ്സ് ഹെലികോപറ്ററിന്റെ സഹായത്തോടെ ഉപയോഗിച്ചാണ് ആകാശ സര്‍വ്വേ നടത്തുക. ഇതിനുള്ള ബേസ് ഗ്രൗണ്ടായാണ് ബ്ത്തേരി ഹെലിപ്പാട് ഉപയോഗിക്കുന്നത്. സര്‍വ്വേക്ക് മുന്നോടിയായുള്ള ട്രയല്‍സും ഇന്നുനടത്തി. പാതകടന്നുപോകുന്ന ഏരിയകളിലെ മണ്ണിന്റെ ഘടന, പാറ, ഭൂഗര്‍ഭ ജലവിതാനം, ചതുപ്പ് പ്രദേശങ്ങള്‍ എ്ന്നിവയാണ് സര്‍വ്വേയിലൂടെ പരിശോധിക്കുക. ഡെന്‍മാര്‍ക്കില്‍നിന്നുള്ള രണ്ട് എഞ്ചിനീയര്‍മാരടക്കം ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷ്ണനല്‍ ജ്യോഗ്രഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സര്‍വ്വേ സംഘത്തിലുണ്ട്. ഹെലിബോണ്‍ സര്‍വ്വേപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ഏകോപിച്ചായിരിക്കും നിര്‍ദ്ധിഷ്ഠപാതയുടെ അലൈന്‍മെന്റ് വരുക. രണ്ട് ദിവസത്തെ സര്‍വ്വേയാണ് ബത്തേരി കേന്ദ്രീകരിച്ച് നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!