കൃഷിയിടങ്ങളില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്.എഫ് ആര്‍ എഫ് അടക്കമുള്ള സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കാട്ടുപന്നിയെയും കുരങ്ങിനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.നിയന്ത്രണങ്ങളില്ലാതെ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുമതിനല്‍കുന്ന കാര്യത്തില്‍ ബുദ്ദിമുട്ടുണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്ര വനം പരിസ്ഥി മന്ത്രി സംസ്ഥാന വനംവകുപ്പ് മന്ത്രിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് രൂക്ഷമായ കാട്ടുപന്നിശല്യം അനുഭവിക്കുന്ന ഏരിയകളില്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം അനുമതിനല്‍കണമെന്ന ആവശ്യമാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്.കാട്ടുപന്നിക്കുപുറമെ കുരങ്ങുകളെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.അനുകൂലമായ നടപടിയുണ്ടായില്ലങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുമെന്നാണ് സംഘടനകളുടെ അറിയിപ്പ്.