എയര്‍ടെല്‍ മൊബൈല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

0

രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇതിനകം തന്നെ താരിഫ് വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. ആളോഹരി വരുമാനം വര്‍ധിപ്പിക്കാനാണ് എയര്‍ടെല്‍ നിരക്ക് കൂട്ടിയത്. നവംബര്‍ 26 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ധനയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 500 രൂപ വരെ അധികം നല്‍കേണ്ടിവരും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ആളോഹരി വരുമാനം ഉയര്‍ത്താനാണ് മിക്ക കമ്പനികളുടെയും ശ്രമം. 79 രൂപയുടെ പ്ലാനിന് 99 രൂപയാകും. – 79 രൂപ മുതലുള്ള വോയിസ് കോള്‍ പ്ലാനുകളെ നിരക്ക് വര്‍ദ്ധന ബാധിക്കും.

79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നല്‍കണം. ഇത് 50 ശതമാനം കൂടുതല്‍ ടോക്ക്‌ടൈമും 200 എംബി ഡേറ്റയും സെക്കന്‍ഡിന് 1 പൈസ വോയ്സ് താരിഫും ഓഫര്‍ ചെയ്യുന്നുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപ യായി. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നല്‍കുന്നതാണ് 179 രൂപയുടെ പുതുക്കിയ പ്ലാന്‍. 298 രൂപയുടെ പ്ലാനിന് 359 രൂപ നല്‍കണം – 219 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 265 രൂപയായും 249 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 299 രൂപയായും 298 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 359 രൂപയായും വര്‍ധിപ്പിച്ചു. 265 രൂപയുടെ പുതുക്കിയ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 299 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 359 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോളിങും ലഭിക്കും.

399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയര്‍ത്തി – 56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നല്‍കണം. അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 549 രൂപയായി വര്‍ധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളായ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ 839 രൂപയാണ്. 379 രൂപയുടെ പ്ലാന്‍ 455 രൂപയായും 588 രൂപയുടെ പ്ലാന്‍ 719 രൂപയായും 698 രൂപയുടെ പ്ലാന്‍ 839 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ പ്ലാനുകള്‍ക്കെല്ലാം അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. പ്ലാനുകള്‍ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ നല്‍കുന്നു.

2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപ – ഒരു വര്‍ഷത്തെ കാലാവധിയുള്ള 1,498 രൂപയുടെ പ്ലാനിന് 1799 രൂപയായും 2,498 രൂപ പ്ലാനിന് 2999 രൂപയും നല്‍കണം. 799 രൂപയുടെ പ്ലാനില്‍ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനില്‍ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകള്‍ക്കും അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ടോപ്പ്-അപ്പ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും – 48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാന്‍ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളില്‍ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!