ഈശ്വരക്കൊല്ലി വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍

0

ബാവലി സെക്ഷനിലെ രണ്ടാം ഗേറ്റ് ഈശ്വരക്കൊല്ലി വനത്തിലാണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് വച്ചര്‍മാര്‍ പതിവ് പരിശോധനക്കിടയിലാണ് കഴിഞ്ഞ ദിവസം ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഈശ്വരകൊല്ലിയില്‍ ആന ചരിഞ്ഞതറിഞ്ഞ് ഉന്നത വനപാലകര്‍ സ്ഥലത്തെത്തുകയായിരുന്നു.ഏകദേശം 25 വയസ്സോളം പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പനാണ് ചരിഞ്ഞത്.ദിവസങ്ങളായി കാലിന് അസുഖം ബാധിച്ച് ഏറെ അവശനായ കൊമ്പന്‍ വനപാലകരുടെ നിരീക്ഷണത്തിലയിരുന്നു.ഇന്‍ക്സ്റ്റിന് ശേഷം വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണം വ്യതമാകുകയുള്ളു.

ഫൈളായിങ് സ്‌ക്വഡ് റെയിയിഞ്ച് ഓഫിസര്‍ ആഷിഫ്, തോല്‍പ്പെട്ടി വൈല്‍ഡ്‌ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ സുനില്‍ കുമാര്‍,തോല്‍പ്പെട്ടി അസിസ്റ്റന്റ് റെയിഞ്ച് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍. ബാവലി സെക്ഷന്‍ ഫോറസ്റ്റര്‍ കെ യു സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന സംഘം പരിശോധയ്ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!