ബത്തേരി താലൂക്ക് ആശുപത്രി നഗരസഭ ഏറ്റെടുക്കണം

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം. ദിനംപ്രതി ആയിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാക്കുകയാണ്. നഗരസഭ ഏറ്റെടുത്ത് ആശുപത്രിയെ മികവിലേക്ക് ഉയര്‍ത്തണമെന്നാണ്  ആവശ്യം.ഭൗതിക സൗകര്യങ്ങളും ചികിത്സ സൗകര്യങ്ങളും ഇവിടെയുണ്ടങ്കിലും ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലന്നതാണ് ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.നിത്യേന ആയിരക്കണക്കിന് രോഗികള്‍ ആശ്രിയിക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനമാണ് കാര്യക്ഷമമാക്കണമെ ആവശ്യമുയരുന്നത്. ഭൗതിക സൗകര്യങ്ങളും ചികിത്സ സൗകര്യങ്ങളും ഇവിടെയുണ്ടങ്കിലും ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലന്നതാണ് ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. കര്‍ണാടക തമിഴിനാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള രോഗികളും ഈ ആശുപത്രിയിലാണ് ചികിത്സതേടി എത്തുന്നത്. എന്നാല്‍ ഇത്രയും രോഗികളെ പരിശോധിക്കാനുള്ള ഡോക്ടര്‍മാര്‍ ഇവിടെയില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിലുള്ളത്. നിലവില്‍ 200 ബെഡുകളുണ്ടങ്കിലും സ്റ്റാഫുകളും ഡോക്ടര്‍മാരുമില്ലാത്തതിനാല്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സനല്‍കാനും ആശുപത്രി അധികൃതര്‍ക്ക് സാധിക്കുന്നില്ല. നിലവിലെ 25 ബെഡുകളില്‍ മാത്രമാണ് കിടത്തി ചികിത്സനല്‍കാന്‍ സാധിക്കുന്നുള്ളു. നിത്യേന ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം കണക്കാക്കിയാല്‍ 40 ഡോക്ടര്‍മാര്‍ വേണം. പക്ഷേ ഇവിടെ അനുവദിക്കപ്പെട്ടത് 21 പോസ്റ്റാണ്. 80 നഴ്സുമാര്‍ വേണ്ടിടത്ത് നിലവില്‍ 30 പേര്‍മാത്രമാണ് ഉള്ളത്. കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ ഫോറന്‍സിക് സര്‍ജനെ അഭാവവും വലിയതോതില്‍ ബാധി്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭ ഏറ്റെടുക്കുകയും കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ നടത്തി ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കണമെന്നുമാണ് ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!