മഴവില്ലനായി തുടരുന്നു; ദുരിതത്തിലായി നെല്‍കര്‍ഷകര്‍

0

തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും ഒളിക്കാം എന്നുള്ള പഴംഞ്ചൊല്ലും പതിരാവുന്ന കാഴ്ച

 

മഴവില്ലനായി തുടരുന്നു; നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. കൊയ്തെടുക്കാന്‍ പാകമായ നെല്‍ച്ചെടികള്‍ വയലുകളില്‍ തന്നെ. കൊയ്ത്ത് യന്ത്രംപോലും ഇറക്കാനാകാതെ കര്‍ഷകര്‍ നിസാഹായാവസ്ഥയില്‍.കാലംതെറ്റുന്ന മഴ, തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും ഒളിക്കാം എന്നുള്ള പഴം്ഞ്ചൊല്ലും പതിരാവുന്ന കാഴ്ച. മഴ മാറുന്നില്ല. ഇത് കര്‍ഷകരുടെ നെഞ്ചിലെ തീയേറ്റുകയാണ്. പാടങ്ങളില്‍ കൊയ്ത്തിനുപാകമായി നെല്‍ച്ചെടികള്‍ എന്തുചെയ്യുമെന്നറിയാത്തഅവസ്ഥയിലാണ് കര്‍ഷകര്‍. കടം വാങ്ങി നെല്‍കൃഷിയിറക്കിയവരടക്കം മഴയെനോക്കി നിസാഹായാതയാല്‍ നെടുവിര്‍്പ്പെടുകയാണ്. നെല്‍ചെടികള്‍ കൊയ്തെടുക്കാനാവുന്നി്ല്ല്. പുല്ലും നെല്ലും വേര്‍തിരിച്ചെടു്ക്കണമെങ്കില്‍ മഴ മാറനില്‍ക്കണം. എന്നാല്‍ അതിനുസാധ്യത കാണുന്നുമില്ല. മൂടികെട്ടിയ അന്തരീക്ഷവും വിട്ടുവിട്ടുപെയ്യുന്ന മഴയും കര്‍ഷകരുടെ മനവും കറുപ്പിക്കുകയാണ്. മൂപ്പെത്തിയ നെല്‍ച്ചെടികള്‍ വീണുതുടങ്ങി. ഇതുവേഗം കൊയ്തെടുത്തില്ലങ്കില്‍ വയലില്‍ കിടന്നുതന്നെ മുളയ്ക്കും. പിന്നെ ഒന്നിനും പറ്റാതാകും. കാലികള്‍ക്ക് കൊടുക്കാന്‍ വൈക്കോല്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയാകും. കൊയിത്തെന്ത്രങ്ങള്‍ എത്തിതുടങ്ങിയെങ്കിലും വയലുകളില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ യന്ത്രങ്ങള്‍ ഇറക്കി കൊയ്യാനും പറ്റാ്ത്ത് നിസാഹായവസ്ഥയിലായിരിക്കുകയണ് ജില്ലയിലെ നെല്‍കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!