ഫാന്റം റോക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധിയില്‍
നൂറുകണക്കിന് സഞ്ചാരികളെത്തിയിരുന്ന ഫാന്റം റോക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധിയില്‍.സുരക്ഷാ സംവിധാനങ്ങളോ വഴികാട്ടികളോ ഇല്ലാത്തതിനാല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും കുറവാണ്.
പ്രതീക്ഷയോടെ എത്തുന്ന സന്ദര്‍ശകര്‍ ഇപ്പോള്‍ നിരാശരായി മടങ്ങുകയാണ്.വാഹനം നിര്‍ത്തിയിടാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ പകുതിവരെ വന്ന് മടങ്ങിപ്പോവുകയാണ്.
വയനാടന്‍ മലനിരകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഫാന്റം റോക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാഴ്ചക്കളിലൊന്നാണ്. ഇവിടേക്ക് സ്വാഗതമോതുന്ന ബോര്‍ഡുകള്‍ വഴിനീളെ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടേക്കെത്തുന്നത്. പക്ഷേ, മനംമടുപ്പിക്കുന്ന കാഴ്ചകളാണ് അതിഥികളെ കാത്തിരിക്കുന്നത്. വാഹനം നിര്‍ത്തിയിടാന്‍ ഇടമില്ല. മിക്കപ്പോഴും റോഡരികില്‍ ഒതുക്കിയിട്ടശേഷമാണ് ഇറങ്ങുന്നത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ഈ ഗെയ്റ്റ് എപ്പോഴും അടഞ്ഞുകിടക്കും. ഇതിനരികിലൂടെയുളള ഇടുങ്ങിയ വഴിയിലൂടെ വേണം അേേകത്തക്ക് കടക്കാന്‍. പ്രവേശനകവാടത്തില്‍ വെച്ചുതന്നെ മനം മടുത്ത് പകുതിപ്പേരും ഇവിടെനിന്നുതന്നെ മടങ്ങും. വീണ്ടും മുന്നോട്ടുപോയാല്‍ കാടമൂടിയ പാതയിലൂടെ വേണം ഫാന്റം റോക്കിനടുത്തെത്താന്‍. സന്ദര്‍ശകരെ സഹായിക്കാന്‍ വഴികാട്ടികളോ, സൂചനാബോര്‍ഡുകളോ ഒന്നുമില്ല.ഫാന്റം റോക്കിനടുത്തെത്തിയാല്‍ ദൂരക്കാഴ്ചക്കളുടെ മനോഹാരിത ആസ്വദിക്കനാകും. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ പകുതിവരെ വന്ന് മടങ്ങിപ്പോവുകയാണ്.