എബോളയെ തുരത്താന്‍ വാക്‌സിന്‍; പരീക്ഷണം ആരംഭിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാല

0

എബോള വാക്സിനിനായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഓക്‌സ്ഫഡ് സര്‍വകലാശാല ആരംഭിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ChAdOx1 biEBOV എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഷോട്ടിന്റെ അതേ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള 26 പേരിലാണ് പരീക്ഷണം നടത്തുക. ഇവരെ ആറ് മാസക്കാലം നിരീക്ഷിക്കുകയും വര്‍ഷാവസാനത്തോടെ മറ്റൊരു ട്രയല്‍ ആരംഭിക്കുമെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 പകുതിയില്‍ ഫലം പ്രതീക്ഷിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

ആദ്യ ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്റെ സുരക്ഷ, പാര്‍ശ്വഫലങ്ങള്‍, സമയം എന്നിവ പരിശോധിക്കും. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന നാല് തരം എബോള വൈറസുകളുണ്ട്. അതില്‍ സൈര്‍ ഇനമാണ് ഏറ്റവും മാരകമെന്നും, ചികിത്സിച്ചില്ലെങ്കില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ കേസുകളിലും മരണം സംഭവിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 2014-2016 പശ്ചിമാഫ്രിക്കയിലും 2018 ലെ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉള്‍പ്പെടെ മിക്കയിടങ്ങളിലും സൈര്‍ ഇനമാണ് പടര്‍ന്നുപിടിച്ചത്. തുടര്‍ന്ന് 32,000-ത്തിലധികം ആളുകള്‍ രോഗബാധിതരും 13,600-ലധികം പേര്‍ മരിക്കുകയും ചെയ്തിരുന്നുവെന്നും ഗവേഷകരിലൊരാളായ തെരേസ ലാംബെ പറഞ്ഞു.

ഇപ്പോഴും എബോള വൈറസ് പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഈ രോഗത്തെ നേരിടാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ രോഗം പലതരം വൈറസുകള്‍ മൂലമാകാം. ഇവയില്‍ ഓരോന്നിനും സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള രോഗപ്രതിരോധ പ്രതികരണം ആവശ്യമായി വന്നേക്കാം. എബോള വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനും മരണത്തിനും കാരണമായ രണ്ട് ഇനം വൈറസുകളെ ലക്ഷ്യമിട്ടാണ് ഞങ്ങള്‍ പുതിയ വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഇത് ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ പരീക്ഷിക്കാന്‍ കാത്തിരിക്കുകയാണെന്നും തെരേസ ലാംബെ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!