കാണാതായ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞപ്പന്‍ എന്ന ഔസേപ്പ് (83) ഭാര്യ അന്നക്കുട്ടി എന്ന ലില്ലി (74) എന്നിവരെയാണ് പേരിയ 35നും എച്ചിപ്പൊയില്‍ ഭാഗത്തിനും ഇടയില്‍ ഫോറസ്റ്റ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച തവിഞ്ഞാലിലെ കൊച്ചു മകന്റെ വീട്ടില്‍ വന്നശേഷം ഉച്ചയോടെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞു പോയതിനു ശേഷം മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല, തുടര്‍ന്ന് മുന്‍പ് താമസിച്ച സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ മാറി കണ്ടതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളും പോലീസും ചേര്‍ന്ന് രണ്ട് ദിവസമായി തിരച്ചില്‍ തുടരു കുകയായിരുന്നു. ഇന്ന് രാവിലെ നാട്ടുകാര്‍ തിരച്ചില്‍ തുടരുന്നതിനിടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു..