കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അണ്‍അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 16 മുതല്‍ 59 വയസ് വരെ ഇന്‍കം ടാക്‌സ് അടക്കാന്‍ സാധ്യതയില്ലാത്ത, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അണ്‍അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളാണ് നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മാനന്തവാടി വ്യാപാരഭവന്‍ എന്നിവിടങ്ങളില്‍ നവംബര്‍ 11 ന് രാവിലെ 10 നും, പുല്‍പ്പള്ളി ഉപകാര്യാലയം, കണിയാമ്പറ്റ ഉപകാര്യാലയം, മീനങ്ങാടി ഉപകാര്യാലയം എന്നിവിടങ്ങളില്‍ നവംബര്‍ 12 ന് രാവിലെ 10 നും അതാത് ഉപകാര്യാലയത്തിന് കീഴിലെ തൊഴിലാളികള്‍ക്ക് ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തുന്നതാണ്. ഫോണ്‍: 04936 204344.
ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് കല്‍പ്പറ്റ വ്യാപാരഭവന്‍, സുല്‍ത്താന്‍ ബത്തേരി ഉപകാര്യാലയം,