ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

 

പി.എസ്.സി: ഒന്നാംഘട്ട ബിരുദതല പ്രാഥമിക പൊതുപരീക്ഷ 13 ന്

കേരള പി.എസ്.സി ഒക്ടോബര്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മഴക്കെടുതി മൂലം മാറ്റി വെച്ചതുമായ ബിരുദതല പ്രാഥമിക പൊതു പരീക്ഷ (ഒന്നാംഘട്ടം), നവംബര്‍ 13 (ശനി) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ മുന്‍ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി ഉച്ചയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനമരം ടൗണ്‍, ഹൈസ്‌കൂള്‍ റോഡ്, ചാലില്‍ ഭാഗം, പനമരം – നടവയല്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാണ്ടിക്കടവ്, അമ്പലവയല്‍, മംഗലാടി, രണ്ടേനാല്, താന്നിയാട് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സീതാമൗണ്ട്, കൊളവള്ളി, പാറക്കവല, ശ്രുതി നഗര്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാക്കോട്ടുകുന്ന്, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, പന്തിപ്പൊയില്‍, കാപ്പിക്കളം, കുട്ടിയാംവയല്‍, എടക്കാടന്‍മുക്ക്, ആലക്കണ്ടി, ബപ്പനം, നരിപ്പാറ, കോടഞ്ചേരി, അയിരൂര്‍, മീന്‍മുട്ടി, സെര്‍നിറ്റി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, പുവനാരികുന്ന് ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 8.30 മുതല്‍ രാവിലെ 11 വരെയും, ഒന്നാം മൈല്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

കാരാപ്പുഴ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടതുകര മെയിന്‍ കനാല്‍ ഇസ്പെക്ഷന്‍ റോഡില്‍ പാലം പണി നടക്കുന്നതിനാല്‍ മടക്കിമല മുതല്‍ പരിയാരം ക്രോസ് ജംങ്ഷന്‍ വരെ കനാല്‍ ഇന്‍സ്പെക്ഷന്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം നവംബര്‍ പത്ത് (ഇന്ന്) മുതല്‍ ഡിസംബര്‍ പത്ത് വരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഈ മാസം മുതല്‍ കോളേജ് കാന്റീന്‍ നടത്തിപ്പിന് താല്‍പ്പര്യമുള്ള കുടുംബശ്രീ യൂണിറ്റില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 നകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ക്വട്ടേഷനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ (www.gecwyd.ac.in) നിന്നും ലഭിക്കും. ഫോണ്‍. 04935 257 321

ഡ്യൂട്ടിക്ക് ഹാജരാകണം

വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ 2021- 22 ലെ ബി. ടെക് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ നവംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന സാഹചര്യത്തില്‍ ഡ്യൂട്ടി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജീവനക്കാരും പ്രസ്തുത ദിവസങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരാകാണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2021-22 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തുകല്‍ ഉരിക്കല്‍, തുകല്‍ ഊറക്കിടല്‍, ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി മാലിന്യം നീക്കം ചെയ്യല്‍, പാഴ്വസ്തുക്കല്‍ ശേഖരിച്ച് വില്‍ക്കല്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപന്റും, അഡ്‌ഹോക്ക് ഗ്രാന്റും അനുവദിക്കും. ജാതി, മത, വരുമാന വ്യത്യാസമില്ലാതെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രക്ഷകര്‍ത്താവിന്റെ തൊഴില്‍ സംബന്ധമായി തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നോ, വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിച്ച സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം നവംബര്‍ 22 ന് മുമ്പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് . ജില്ലാ പട്ടികജാതി വികസന ഓഫീസ് – 04936 203824, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ- 04936 208099, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം – 04935 220074, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി – 04935 241644, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുല്‍ത്താന്‍ ബത്തേരി – 04936 221644.

ഡിഗ്രി സീറ്റൊഴിവ്
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ബി.കോം (ഒ.ബി.സി കാറ്റഗറി) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളര്‍ നവംബര്‍ 11 ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 9747680868, 8547005077.

 

Leave A Reply

Your email address will not be published.

error: Content is protected !!