സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളുടെ വിളയാട്ടം; മുതലെടുത്ത് കള്ളന്മാര്‍; തലയില്‍ കൈ വെച്ച് പുല്‍പ്പള്ളിയിലെ കര്‍ഷകര്‍

0

പുല്‍പ്പള്ളി: സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന ഒരു കൂട്ടം കര്‍ഷകര്‍. ഇത് മുതലെത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വ്യാപകമായി മോഷണം നടത്തുന്ന അതിബുദ്ധിമാന്മാരായ തസ്‌ക്കര വീരന്മാര്‍. വിളവെടുപ്പ് ആരംഭിച്ചതോടെയാണ് പുല്‍പ്പള്ളിയിലെ പല ഗ്രാമങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും മോഷണം പെരുകിയത്. പ്രധാനമായും അടയ്ക്കയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്.

വീടിന് അകലെയുള്ള തോട്ടങ്ങളില്‍ രാത്രി എന്ത് സംഭവിച്ചാലും കര്‍ഷകര്‍ക്ക് അറിയാന്‍ മാര്‍ഗമില്ല കഴിഞ്ഞ ദിവസങ്ങളില്‍ വടാനക്കവല പാളക്കൊല്ലി ഭാഗത്ത് ചില കര്‍ഷകരുടെ അടയ്ക്കാമോഷണം പോയി കുലകള്‍ ചെത്തിയിറക്കി പറമ്പിലിട്ടു തന്നെ അടര്‍ത്തിയെടുത്ത് കടത്തുകയായിരുന്നു മോഷ്ടാക്കള്‍ ഉപേക്ഷിച്ചു പോയ ഒരു ചാക്ക് അടയ്ക്ക ഉടമയ്ക്ക് തിരിച്ചുകിട്ടി ലഭ്യമായ വിവരങ്ങള്‍ സഹിതം പോലീസിന് പരാതി നല്‍കി പ്രദേശത്ത് അടയ്ക്ക പറിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് സംശയം.

കഴിഞ്ഞ വര്‍ഷം കബനി ഗിരിയില്‍ പത്തോളം കമുക് വെട്ടിയിട്ടാണ് അടയ്ക്ക മോഷ്ടിച്ചത് വേലിയമ്പം, ചേകാടി ഭാഗത്തും അടയ്ക്കാ മോഷണം നടക്കുന്നതായി പരാതിയുണ്ട് ഒറ്റപ്പെട്ട തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥ വനാതിര്‍ത്തിയില്‍ നിന്ന് ഏറെയ കലമുള്ള തോട്ടങ്ങളിലടക്കം ആന, കാട്ടുപന്നി ശല്യമുണ്ട് ഇവയെ ഭയന്നു കര്‍ഷകര്‍ക്ക് രാത്രി തോട്ടങ്ങളിലിറങ്ങാന്‍ ഭയമാണ് കൃഷി നാശം വന്യമൃഗശല്യം എന്നിവയാല്‍ കൃഷിക്കാര്‍ വലയുന്നതിനു പുറമേയാണിപ്പോള്‍ മോഷ്ടാക്കളുണ്ടാക്കുന്ന തലവേദനയും മോഷണ വസ്തുക്കള്‍ കടകളില്‍ വില്‍ക്കുന്നതു തടയാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പുല്‍പ്പള്ളി സന്ധ്യ കഴിഞ്ഞാല്‍ വന്യമൃഗങ്ങളെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന ഒരു കൂട്ടം കര്‍ഷകര്‍. ഇത് മുതലെത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വ്യാപകമായി മോഷണം നടത്തുന്ന അതിബുദ്ധിമാന്മാരായ തസ്‌ക്കര വീരന്മാര്‍. വിളവെടുപ്പ് ആരംഭിച്ചതോടെയാണ് പുല്‍പ്പള്ളിയിലെ പല ഗ്രാമങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും മോഷണം പെരുകിയത്. പ്രധാനമായും അടയ്ക്കയാണ് ഇപ്പോള്‍ നഷ്ടമാകുന്നത്.

വീടിന് അകലെയുള്ള തോട്ടങ്ങളില്‍ രാത്രി എന്ത് സംഭവിച്ചാലും കര്‍ഷകര്‍ക്ക് അറിയാന്‍ മാര്‍ഗമില്ല കഴിഞ്ഞ ദിവസങ്ങളില്‍ വടാനക്കവല പാളക്കൊല്ലി ഭാഗത്ത് ചില കര്‍ഷകരുടെ അടയ്ക്കാമോഷണം പോയി കുലകള്‍ ചെത്തിയിറക്കി പറമ്പിലിട്ടു തന്നെ അടര്‍ത്തിയെടുത്ത് കടത്തുകയായിരുന്നു മോഷ്ടാക്കള്‍ ഉപേക്ഷിച്ചു പോയ ഒരു ചാക്ക് അടയ്ക്ക ഉടമയ്ക്ക് തിരിച്ചുകിട്ടി ലഭ്യമായ വിവരങ്ങള്‍ സഹിതം പോലീസിന് പരാതി നല്‍കി പ്രദേശത്ത് അടയ്ക്ക പറിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് സംശയം.

കഴിഞ്ഞ വര്‍ഷം കബനി ഗിരിയില്‍ പത്തോളം കമുക് വെട്ടിയിട്ടാണ് അടയ്ക്ക മോഷ്ടിച്ചത് വേലിയമ്പം, ചേകാടി ഭാഗത്തും അടയ്ക്കാ മോഷണം നടക്കുന്നതായി പരാതിയുണ്ട് ഒറ്റപ്പെട്ട തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥ വനാതിര്‍ത്തിയില്‍ നിന്ന് ഏറെയ കലമുള്ള തോട്ടങ്ങളിലടക്കം ആന, കാട്ടുപന്നി ശല്യമുണ്ട് ഇവയെ ഭയന്നു കര്‍ഷകര്‍ക്ക് രാത്രി തോട്ടങ്ങളിലിറങ്ങാന്‍ ഭയമാണ് കൃഷി നാശം വന്യമൃഗശല്യം എന്നിവയാല്‍ കൃഷിക്കാര്‍ വലയുന്നതിനു പുറമേയാണിപ്പോള്‍ മോഷ്ടാക്കളുണ്ടാക്കുന്ന തലവേദനയും മോഷണ വസ്തുക്കള്‍ കടകളില്‍ വില്‍ക്കുന്നതു തടയാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!