രാഹുല്‍-രോഹിത് വെടിക്കെട്ടില്‍ സ്‌കോട്ലന്‍ഡിനെതിരെ ആശിച്ച ജയവുമായി ഇന്ത്യ

0

19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റയും 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും വെടിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്.ടി20 ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെതിരെ വമ്പന്‍ ജയവുമായി സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത് സ്‌കോട്ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത ഇന്ത്യ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയതിനൊപ്പം അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!