വനംവകുപ്പ് ജീവനക്കാരുടെ ജോലിഭാരം കുറക്കാന്‍ ഉത്തരവ്

0

വനംവകുപ്പിലെ സുരക്ഷാവിഭാഗം ജീവനക്കാരുടെ ജോലിഭാരം കുറക്കാന്‍ വകുപ്പ് തല ഉത്തരവ്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഫോറസ്റ്റ് ഹെഡ്ക്വാട്ടേഴ്സില്‍ നിന്നും വന്നത്.കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വാച്ചര്‍ അടക്കമുളള സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് ജോലി ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

സംരക്ഷണവിഭാഗം ജീവനക്കാര്‍ക്ക് സാധാരണ ഗതിയില്‍ ആവശ്യമായതോ, ജോലിക്ക് ആനുപാതകമായതോ ആയ വിശ്രമം ഉറപ്പ് വരുത്തികൊണ്ട് മാത്രമേ ഇവരെജോലികള്‍ക്ക് നിയോഗിക്കാവു എന്നാണ് ഉത്തരവില്‍ പറയന്നത്.അടിയന്തരഘട്ടങ്ങളിലോ ഒഴിച്ചുകൂടാനാകാത്ത അവസരത്തിലോ ഒഴികെ രാത്രി പട്രോളിംഗില്‍ പങ്കെടുക്കുന്നവരും ഉള്‍ക്കാടുകളിലും ക്യാമ്പുചെയ്യുന്നവരും അടുത്തദിവസം സ്റ്റേഷനിലോ സെക്ഷനിലോ ഹാജരായി ജനറല്‍ ഡയറിയിലോ, മൂവ്മെന്റ് രജിസ്റ്ററിലോ ഒപ്പ് രേഖപ്പെടുത്തണമെന്ന നിബന്ധനയും ഒഴിവാക്കി. നിലവില്‍ സംസ്ഥാനത്തെ പല റേഞ്ചുകളിലും സുരക്ഷാവിഭാഗം ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത്. ഇതിനെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പി്ച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവ് ഇറക്കിയിരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!