മുട്ടയിലെ ഈ നിറ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കണം… മരണത്തിന് വരെ കാരണമാകും ?

0

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. എന്നാല്‍ ഇത് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വലിയരീതിയില്‍ ദോഷം ചെയ്യും. ചില മുട്ടകളില്‍ കാണപ്പെടുന്ന അപകടകരമായ ബാക്ടീരിയ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് ഭക്ഷണമാക്കുന്നതിന് മുന്‍പ് ഇത് പരിശോധിക്കുന്നത് നല്ലതാണ്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ബാക്ടീരിയ അടങ്ങിയ മുട്ടകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്നു. യു.എസ്.ഡി.എ പ്രകാരം മുട്ടയുടെ വെള്ളയില്‍ പിങ്ക് കലര്‍ന്ന നിറം കണ്ടാല്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്.

മുട്ടയുടെ സാധാരണ നിറം മാറുന്നത് സ്യൂഡോമോണസ് ബാക്ടീരിയയുടെ ലക്ഷണമാകാം. ഈ ബാക്ടീരിയ ബാധിച്ച മുട്ട കഴിക്കുന്നത് ഭക്ഷ്യവിഷബാധയോ ഗുരുതരമായ പ്രശ്നമോ ഉണ്ടാക്കും. ബാക്ടീരിയ മുട്ടയില്‍ ഇളം പച്ചയും വെള്ളത്തില്‍ ലയിക്കുന്നതുമായ ദ്രാവകം ഉത്പാദിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ വെള്ള ഭാഗത്ത് എന്തെങ്കിലും മാറ്റം കണ്ടാല്‍ അത് കഴിക്കരുത്. ഈ മുട്ടയില്‍ സ്യൂഡോമോണസ് ബാക്ടീരിയ ബാധിക്കാം.

പൗള്‍ട്രി സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കേടായ മുട്ടകളുടെ മണത്തിനും വ്യത്യാസമുണ്ടാകാം. വെളുത്തതും നാരുകളുള്ളതുമായ പാളി അത്തരം മുട്ടകളുടെ മഞ്ഞക്കരുവില്‍ ലഭിക്കുന്നു, അത് പിന്നീട് ഇളം തവിട്ട് നിറമാകും. എന്നാല്‍ മുട്ടയുടെ വെള്ള നിറം മാറുന്നത് എല്ലായ്പ്പോഴും കേടാകുന്നതിന്റെ ലക്ഷണമല്ല. ഡടഉഅ അനുസരിച്ച്, മുട്ടയുടെ മഞ്ഞക്കരു ചില സമയങ്ങളില്‍ കോഴിയുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു.

വിദഗ്ധര്‍ പറയുന്നത് മുട്ടകള്‍ വരുന്ന അതേ പെട്ടിയില്‍ തന്നെ സൂക്ഷിക്കണം എന്നാണ്. ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 45 ഡിഗ്രി ഫാരന്‍ഹീറ്റോ അതില്‍ കുറവോ താപനിലയില്‍ ഫ്രിഡ്ജില്‍ മുട്ടകള്‍ സൂക്ഷിക്കണം. ഇത് മുട്ട കേടാകാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!