ജില്ലയിലെ മരവ്യവസായ മേഖല വന്‍പ്രതിസന്ധിയില്‍.
മുട്ടില്‍ മരംമുറിക്ക് ശേഷം ഉദ്യോഗസ്ഥ ലോബിയുടെ അനാവശ്യ ഇടപെടലാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ആരോപണം.മരമേഖലയെ ആശ്രയിച്ചുകഴിയുന്ന ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതുകാരണം ദുരിതത്തിലായിരിക്കുന്നത്.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച മുട്ടില്‍മരം മുറിക്ക് ശേഷം ജില്ലയില്‍ മരവ്യവസായവുമായി ബന്ധപ്പെട്ട തൊഴില്‍മേഖല വന്‍പ്രതിസന്ധിയെയാണ് നേരിടുന്നത്. കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ പോലും മുറിച്ചുവില്‍്പ്പന നടത്താന്‍ അനുമതി ലഭിക്കുന്നില്ല. ഇത് സാധാരണ കര്‍ഷകരെ സാരമായാണ് ബാധിക്കുന്നത്. വില്‍പ്പന നടത്താനായി പാസ് അനുവദിക്കാത്തത് മുറി്ച്ചിട്ട മരങ്ങള്‍ നശിക്കാനും കാരണമാകുന്നു. ഇത് കര്‍ഷകരെയും കച്ചവടക്കാരെയും ഒരു പോലെയാണ് ബാധിക്കുന്നത്. മരവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പതിനായരകണക്കിന് കുടുംബങ്ങളാണ് ജില്ലയിലുള്ളത്. എന്നാല്‍ ഉദ്യോഗ്സ്ഥര്‍ സ്വീകരിക്കുന്ന അനാവശ്യ കടുംപിടത്തങ്ങള്‍ ഈ മേഖലയെ തകര്‍ക്കുകയാണന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ മന്ത്രിവരെ ഇടപെട്ടിട്ടും ഉദ്യോഗസ്ഥരുടെ കടുംപിടിത്തത്തിന് അയവില്ലന്നും ഇതിനുപരിഹാരം കാണണമെന്നുമാണ് ആവശ്യം.