പ്രാഥമിക ആരോഗ്യ കേന്ദ്രം ആറാം വര്‍ഷമായി വാടക കെട്ടിടത്തില്‍
വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 6 വര്‍ഷം.സ്ഥലവും ഫണ്ടും പാസായിട്ടും നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാന്‍ അധികൃതര്‍ക്ക് വിമുഖത.കച്ചവട ആവശ്യങ്ങള്‍ക്കായി സ്വകാര്യവ്യക്തി പണിത കെട്ടിടത്തിലെ മുറിയിലാണ് ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമും ഡ്രസിംഗ് റൂമും പ്രവര്‍ത്തിക്കുന്നത്.വാടക ലഭിക്കുന്നതിനായി നിരവധിതവണ അധികൃതരെ സമീപിച്ചതായി കെട്ടിടം ഉടമ പറഞ്ഞു.അതിനാല്‍ ഏതുനിമിഷവും കെട്ടിടത്തിന്റെ ഷട്ടറിന് പൂട്ട് വീഴാന്‍ സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷത്തോളമായി. സ്ഥലപരിമിതി മൂലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് മഴച്ചാറല്‍ അടിക്കാതെ ഇരിക്കാനുള്ള സൗകര്യം പോലും പരിമിതങ്ങളാണ്.കച്ചവട ആവശ്യങ്ങള്‍ക്കായി സ്വകാര്യവ്യക്തി പണിത കെട്ടിടത്തിലെ ഒരു മുറിയിലാണ് ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമും ഡ്രസിംഗ് റൂം ഒക്കെ പ്രവര്‍ത്തിക്കുന്നത്… ഇതിനോടനുബന്ധിച്ചുള്ള ലാബ് മറ്റൊരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണ്. അതേസമയം റവന്യൂ വകുപ്പിന്റെ കയ്യില്‍ ഉണ്ടായിരുന്ന പഴയ വില്ലേജ് കെട്ടിടം നിന്നിരുന്ന ഭൂമി 80 സെന്റ് ആശുപത്രി നിര്‍മ്മിതിക്കായി വിട്ടു നല്‍കിയിരുന്നു. കെട്ടിടനിര്‍മ്മാണത്തിന് അഞ്ചരക്കോടിയും, സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം ആകാറായി എങ്കിലും കെട്ടിടത്തിന്റെ പ്ലാന്‍ പോലും തയ്യാറായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിരവധി രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേപലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാറുള്ളു. ഇതിനു കാരണമായി പറയുന്നത് നിലവിലുള്ള ഡോക്ടര്‍ക്ക് ലഭിക്കുന്നഅധിക റൗ്യേ കളാണ്. 2016 മുതല്‍ ഇന്ന് വരെ കെട്ടിട ഉടമയ്ക്ക് വാടക നല്‍കിയിട്ടില്ല .വാടക ലഭിക്കുന്നതിനായി നിരവധിതവണ അധികൃതരെ സമീപിച്ചതായി കെട്ടിടം ഉടമ പറഞ്ഞു.അതിനാല്‍ ഏതുനിമിഷവും കെട്ടിടത്തിന്റെ ഷട്ടറിന് പൂട്ട് വീഴാന്‍ സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.