ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
വാളാട് സംയുക്ത മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ വാങ്ങിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി.ഇബ്‌റാഹീം ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംയുക്ത മഹല്ല് പ്രസിഡന്റ് യൂസുഫ് ഫൈസി അധ്യക്ഷനായി.അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ വിസി, മഹമൂദ് താക്കോല്‍ ഏറ്റുവാങ്ങി.നാസര്‍ ബാഖ്വവി ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി മുഖ്യ പ്രഭാഷണം നടത്തി.
വാളാട് ഒ.ട. സെന്റ് മേരീസ് പള്ളി വികാരി fr. ബിജു തൊണ്ടിപ്പറമ്പില്‍, കുരിക്കിലാല്‍ ഭഗവതി ക്ഷേത്രം ജനറല്‍ സെക്രട്ടറി ജ.അശോകന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസി:പീ എം ഇബ്‌റാഹീം, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ,ബ്ലോക് പഞ്ചായത്ത് സ്റ്റന്‍ഡിങ് കമ്മിറ്റി ചെയപേഴ്‌സണ്‍ ജോയിസി ഷാജു, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മാരായ,സല്‍മ മോയിന്‍,അസീസ് വാളാട്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പ ചന്ദ്രന്‍,സുരേഷ് പാലോട്ട്,റോസമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.