ജയില്‍ അധികൃതരോട് ഭീഷണി റോജി അഗസ്റ്റ്യനെ കണ്ണൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റി
മാനന്തവാടിയിലെ ജില്ലാ ജയിലില്‍ കഴിയുന്ന മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റ്യനെ കണ്ണൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് റോജിയെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ശേഷം കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികള്‍ ജയിലില്‍ നിരന്തരം ശല്യം ഉണ്ടാക്കുകയും ജയില്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കണ്ണൂരിലേക്ക് മാറ്റാന്‍ കാരണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.
ജയില്‍ അധികൃതരോട് ഭീഷണി മുട്ടില്‍ മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റ്യനെ കണ്ണൂര്‍ സെന്റര്‍ ജയിലിലേക്ക് മാറ്റി.ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍.പലവിധ അസുഖങ്ങളാല്‍ കഴിയുന്ന റോജി അഗസ്റ്റിനെ ദിവസവും ഡോക്ടറുടെ സേവനം ആവശ്യമായതിനാല്‍ ഡോക്ടര്‍ സൗകര്യമുള്ള കണ്ണൂര്‍ ജയിലിലേക്ക് മാറ്റി എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ തടവുകാര്‍ക്കായി ഒരു വാര്‍ഡ് തന്നെ ഉള്ളപ്പോഴാണ് അസുഖത്തിന്റെ കാര്യം പറഞ്ഞ് കണ്ണൂരിലേക്ക് മാറ്റിയത് എന്നതും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാവുന്നതേയുള്ളു. സഹോദരന്‍ ആന്റോ അഗസ്റ്റില്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തടവിലുമാണ്.