പ്രവാചക പിറവിയുടെ ഓര്‍മ്മപുതുക്കി നാളെ നബിദിനം

0

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണകള്‍ ഉയര്‍ത്തി മുസ്ലിം വിശ്വാസികള്‍ നാളെ നബിദിനം ആഘോഷിക്കും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി ജനിച്ച മുഹമ്മദ് നബിയുടെ 1496-ാം ജ്ന്മദിനമാണ് ആഘോഷിക്കുന്നത്. കൊവിഡ് പശ്ചാതലത്തില്‍ നബിദിന റാലികള്‍ ഇല്ലാതെയാണ് ഇത്തവണയും ആഘോഷം. അതേസമയം മദ്റസ് വിദ്യാര്‍ഥികളുടെ നബിദിന പരിപാടികള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്.പള്ളികളിലെ പ്രാര്‍ഥനകളടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.നബിദിനത്തോട് അനുബന്ധിച്ചുള്ള നേര്‍ച്ച ഭക്ഷണം മഹല്ല് അംഗളുടെ വീടുകളില്‍ എത്തിച്ചുനല്‍കാനുമാണ് തീരുമാനം.

സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശം മാനവരാശിക്ക് പകര്‍ന്നുനല്‍കിയ മുഹമ്മദ് നബിയുടെ ജ്ന്മദിനമാഘോഷിക്കാന്‍ മുസ്ലിം ദേവാലയങ്ങളും മദ്റസകളും ഒരുങ്ങികഴിഞ്ഞു. ഹി്ജ്റ വര്‍ഷം റബീഊല്‍ അവ്വല്‍ മാസം 12നാണ് മുഹമ്മദ് നബി ജനിച്ചത്. അതിന്റെ സ്മരണാര്‍ഥമാണ് നബിയുടെ മദ്ഹുകള്‍ പാടി നബിദിനം ആഘോഷിക്കുന്നത്. പ്രവാചക പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തി നബിദിന സന്ദേശ റാലി, മദ്റസ കുട്ടികളുടെ കലാപരിപാടികള്‍,പള്ളികളില്‍ മൗലീദ് പാരയാണം എന്നിവ നബിദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും. എന്നാല്‍ കൊവിഡ് പശ്ചാതലത്തില്‍ ഇത്തവണയും നബിദിന റാലിയും, കു്ട്ടികളുടെ പൊതു പരിപാടികളും ഇല്ല. മഹല്ലുകളില്‍ അധികൃതര്‍ നല്‍കുന്ന കൊവിഡ് നിര്‍ദേശങ്ങള്‍ കൃ്ത്യമായി പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക എന്നും ഇതുസംബന്ധിച്ചുള്ള അറിയി്പ്പുകള്‍ മഹല്ലുകള്‍ക്ക് നല്‍കിയതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പള്ളികളിലെ പ്രാര്‍ഥനകളടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. നബിദിനത്തോട് അനുബന്ധിച്ചുള്ള നേര്‍ച്ച ഭക്ഷണം മഹല്ല് അംഗളുടെ വീടുകളില്‍ എത്തിച്ചുനല്‍കാനുമാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!