വരയിലും വര്‍ണ്ണങ്ങളിലും സ്വാതന്ത്ര്യം

0

 

ക്യാന്‍വാസ് ആര്‍ട്ട് ടീച്ചേഴ്‌സ് ഇനിഷ്യേറ്റീവ് കേരളയുടെ ചിത്രകലാ ക്യാമ്പ് തലപ്പുഴ ദി മോണിംഗ് മിസ്റ്റ് റിസോര്‍ട്ടില്‍ നടക്കുന്നു.സംസ്ഥാനത്തെ പ്രമുഖ പതിനഞ്ചോളം ചിത്രകാരന്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന സന്ദേശത്തിലെ രണ്ടാമത്തെ ക്യാമ്പാണ് നടക്കുന്നത്.ക്യാമ്പ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. ടി.കെ.പുഷ്പന്‍ അധ്യക്ഷനായി. എം.ആര്‍.സുരേഷ്, സണ്ണി മാനന്തവാടി, സാനു രാമകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം,തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ലോക മാനവികതയുടെ പ്രയോക്താക്കളായ മൂന്ന് മഹത് വ്യക്തിത്വങ്ങളുടെ ദാര്‍ശിനികതലങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് ക്യാന്‍വാസ് ആര്‍ട് ടീച്ചേഴ്‌സ് ഇനിഷ്യേറ്റിവ് കേരളയുടെ ചിത്രകലാക്യാമ്പ് പരമ്പരയാണ് സ്മൃതി. ശ്രീനാരായണ ഗുരുവിന്റേയും, മഹാത്മാഗാന്ധിയുടേയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ദര്‍ശനങ്ങളാണ് സ്മൃതി പരമ്പര, ഈ പരമ്പരയിലെ രണ്ടാമത്തെ ക്യാമ്പാണ് തലപ്പുഴയില്‍ നടക്കുന്നത്.

2017 മുതല്‍ കേരളത്തിലെ കലാ മേഖലയിലെ സജീവ സാന്നിധ്യമായ കലാ കൂട്ടായ്മയാണ് ക്യാന്‍വാസ്. സ്മൃതി പരമ്പരയിലെ ഒന്നാമത്തെ ക്യാമ്പ് സെപ്തംബര്‍ മാസത്തില്‍ നടന്നു.ഇത്തരം ക്യാമ്പുകള്‍ ആസ്വാദകരുടെ മനസില്‍ ഇടം നേടുന്നതായി പ്രശസ്ത ചിത്രകാരനായ കെ.ആര്‍.ബാബു പറഞ്ഞു.ക്യാമ്പ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. ടി.കെ.പുഷ്പന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്‍.സുരേഷ്, സണ്ണി മാനന്തവാടി, സാനു രാമകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം, ടി.കെ.ഷജില്‍, ബാബു കൊണ്ടാട്ടി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!