കാത്തിരിപ്പിനൊടുവില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപചെലവഴിച്ച് രണ്ട് വര്‍ഷം മുമ്പാണ് ആശുപത്രിയില്‍ ആംബുലന്‍സ് എത്തിച്ചത്. ഉപകരണങ്ങള്‍ സജ്ജീകരിച്ച ആംബുലന്‍സ് ഇന്നാണ് ഫ്ലാഗ് ഓഫ് നടത്തിയത്.ഉദ്ഘാടനം ഇന്ന് താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായി. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിലേക്കാവശ്യമായി അനുബന്ധ ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ഇതോടെ പലകോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെയും എംഎല്‍എയുടെയും നിരന്തരമായ ഇടപെടലിനെതുടര്‍ന്നാണ് ആംബൂലന്‍സില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അധ്യക്ഷനായി. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധി്ച്ചു.