ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

പ്രൊജക്റ്റ് അസിസ്റ്റൻറ് നിയമനം

വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേർഷ്യൽ പ്രാക്ടിസ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍റ് ബിസിനസ് മാനേജ്മെന്‍റ് അല്ലെങ്കില്‍ അംഗീകൃത ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ യോഗ്യതയുണ്ടായിരിക്കണം. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരുമായവര്‍ ഒക്ടോബർ 22 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ 04935 230 325

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എസ്.സി വിഭാഗത്തില്‍പ്പെട്ടയാളെ പ്രോജക്ട് അസിസ്റ്റന്റ്ായി നിയമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ panchayat.lsgkerala.gov.in/meppadipanchayat എന്ന വെബ്‌സൈറ്റില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നു. ദേശീയ ഡാറ്റാ സാമൂഹിക – സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും, മുന്‍ഗണന ലഭിക്കുന്നതിനും രജിസ്‌ട്രേഷന്‍ അവശ്യമായതിനാല്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളില്‍ 16 മുതല്‍ 59 വയസ്സ് വരെ ഇന്‍കം ടാക്‌സ് അടക്കാന്‍ സാധ്യതയില്ലാത്ത, പി.എഫ്. ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204344.

മര ലേലം

മാനന്തവാടി, ദ്വാരക ഗവ. പോളിടെക്‌നിക് കോളേജില്‍ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിക്കാനായി കണ്ടത്തിയ സ്ഥലത്ത് നില്‍ക്കുന്ന 75 മരങ്ങള്‍ മുറിച്ചു മാറ്റി ഏറ്റെടുക്കുന്നതിനായി ഒക്ടോബര്‍ 25 ന് രാവിലെ 10 ന് പൊതുലേലം നടത്തും. മൂല്യം കൂടിയ മരങ്ങളായ പ്ലാവ് , കലയം, കരിമരുത്, കമ്പിളി എന്നീ മരങ്ങള്‍ ഒരുമിച്ചും മറ്റുള്ളവ വേറെയായും ലേലം വിളിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496939969

 

Leave A Reply

Your email address will not be published.

error: Content is protected !!