മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജ്യാമ്യാപേക്ഷയിന്‍മേലുള്ള വിധിപറയല്‍ ബുധനാഴ്ചത്തേക്ക് മാറ്റി.ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധിപറയുക. ഇന്ന് ജ്യാമ്യാപക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. മുട്ടില്‍ മരം മുറികേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവാരാണ് മാന്തവാടി ജയിലില്‍ കഴിയുന്നത്. പൊലിസ് രജിസ്റ്റര്‍ ചെയ്ത പ്രധാന കേസില്‍ കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.