വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങള്‍ ? ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്താൻ മറക്കേണ്ട…

0

അമിത ഭാരം കുറയ്ക്കാൻ പല വഴികളും നാം പിന്തുടരാറുണ്ട്. ചിലർ കഠിനമായ ഡയറ്റിങ്ങിന്റെ വഴി തിരഞ്ഞെടുക്കുന്നു. ചിലർ കഠിനമായ വർക്കൗട്ടുകളും ചെയ്യാറുണ്ട്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഇവയാണ്…

ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ഗ്രീൻ ടീ. ഇതിലെ ‘കാറ്റെച്ചിൻസ്’ എന്ന സംയുക്തം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ടീ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെ അംശവും ഇതിൽ അടങ്ങിയിരിക്കുന്നു. രണ്ട് തരം ഗ്രീൻ ടീ ഉണ്ട്- കഫീൻ & നോൺ-കഫീൻ ഇൻഡ്യൂസ്ഡ് ഗ്രീൻ ടീ. കഫീൻ-ഇൻഡ്യൂസ്ഡ് ഗ്രീൻ ടീ കലോറി എരിയാൻ സഹായിക്കുന്നു.

കട്ടൻ ചായ

കട്ടൻ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും മൂന്ന് കപ്പ് കട്ടൻ ചായ കുടിക്കുന്നത് സ്ഥിരമായി ശരീരഭാരം കുറയ്ക്കുകയും അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതായി 2014 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

നട്സ്

പതിവായി നട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. ഇത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ബെറി പഴങ്ങൾ

ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും കാർബോഹൈഡ്രേറ്റിന്റെ സമ്പന്നമായ ഉറവിടമാണ് ബെറി പഴങ്ങൾ. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാനും ഇത് മികച്ചൊരു ഭക്ഷണമാണ്.

ബ്രൊക്കോളി

ബ്രൊക്കോളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. മലബന്ധം തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ചതാണ് ബ്രൊക്കോളി. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ബ്രൊക്കോളി ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!