സെഞ്ചുറിയടിച്ച് ഡീസലും:ഡീസലിന് 3.76 രൂപയും പെട്രോളിന് 2.97 രൂപയും കൂടി.
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസല്‍ വില സെഞ്ചുറി അടിച്ചു.പാറശാലയില്‍ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയില്‍ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 106.40 രൂപയില്‍ എത്തിയിരിക്കുകയാണ്.