എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും കല്‍പ്പറ്റ എസ്.ഐ ടി.ഖാസിമും സംഘവും കല്‍പ്പറ്റ വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപം വെച്ചു നടത്തിയ പരിശോധനയില്‍എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിനു സമീപം താമസിച്ചു വരുന്ന കുമ്പളമൂലചോലയില്‍ അജു എന്ന സി.എച്ച് അജ്മല്‍(20) നെ അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കല്‍ നിന്നും 100 ഗ്രാം കഞ്ചാവും എം.ഡി.എം.എ എന്ന അതിമാരക മയക്കുമരുന്ന് അര ഗ്രാമോളവും,3000 രൂപയും പിടിച്ചെടുത്തു.ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.