തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന തീര്‍ത്ഥാടകരുടെ വാഹനം കാട്ടാന തകര്‍ത്തു
തിരുനെല്ലി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനത്തിന് വന്ന കണ്ണൂര്‍ സ്വദേശികളുടെ വാഹനം കാട്ടാന തകര്‍ത്തു.കണ്ണൂര്‍ മാനന്തേരി ചിറ്റാരിപറമ്പില്‍ മനീഷ് നിവാസില്‍ മനിഷീന്റെ മാരുതി ആള്‍ട്ടോ കാറാണ്
തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഇന്ന് രാവിലെ ഏഴരയോടെ കാട്ടാന തകര്‍ത്തത്.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം വി .ജയപ്രസാദിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി.