അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടി വനാന്തരത്തിലെ കോളനി

0

നൂല്‍പ്പുഴ പഞ്ചായത്തില്‍ തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന വെള്ളരി കാപ്പാട് പണിയകോളനി നിവാസികളാണ് അസൗകര്യങ്ങളുടെ നടുവില്‍ കഴിയുന്നത്. വനത്തിനുള്ളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഇവിടേക്ക് എത്തിപെടാന്‍ വഴിയോ, ഇവര്‍ക്കാവശ്യമായി ശുദ്ധജലമോ ലഭിക്കുന്നില്ല.നൂല്‍പ്പുഴ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പെടുന്ന കാപ്പാട് പണിയകോളനി നിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ദുരിത ജീവിത്തിലായിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വെള്ളരിയില്‍ വയനാട് വന്്യജീവിസങ്കേതത്തിനുള്ളില്‍ ഒറ്റപ്പെട്ട കോളനിയാണ് കാപ്പാട്. ഇവിടെ മൂന്ന് കുടുംബങ്ങളാണ് താമസിക്കുന്നത്. കുട്ടികളടക്കം 11 പേരാണ് കോളനിയിലുള്ളത്. വയല്‍വരുമ്പ് താണ്ടി, വനാതിര്‍ത്തിയില്‍ സ്ഥാപിച്ച് മൂന്ന് ആനകിടങ്ങുകളും കടന്നുവേണം കോളനി നിവാസികള്‍ക്ക് വീടുകളിലെത്താനും ആവശ്യങ്ങള്‍ക്ക് പുറത്ത് പോകാനും. ആനപ്രതിരോധ കിടങ്ങുകള്‍ക്കുമുകളില്‍ കമ്പുകള്‍ വെട്ടിയിട്ട് തീര്‍ത്ത് താല്‍ക്കാലിക പാലമാണ് ഇവരുടെ ആശ്രയം. കിടുങ്ങ് മുറിച്ചുകടക്കുമ്പോള്‍ കോളനിയിലെ ഒരാള്‍ അപകടത്തില്‍പെടുകയും ചെയ്തിട്ടുണ്ട്. പകല്‍പോലും ആനയും കടുവയും വിഹരിക്കുന്ന പ്രദേശമാണ് ഇവിടം. മാസങ്ങള്‍ക്ക് മുമ്പ് കോളനിയിലെ പാലന്‍ എന്ന വ്യക്തിക്ക് കാ്ട്ടാനയുടെ ആക്രമണ്ത്തില്‍ ഗുരുത പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ദുരിതത്തിനുപുറമെ കോളനിയില്‍ ശുദ്ധജലവും കിട്ടാക്കനിയാണ്. സമീപത്തെ റിസോര്‍ട്ടിന്റെ കുള്ത്തില്‍ നിന്നുള്ള മലിന ജലമാണ് കോളനിക്കാര്‍ കുടിവെളളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!