ബിജെപി വയനാട് ജില്ലാകമ്മറ്റിക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പ്രതിഷേധവും രാജിയും തുടരുകയാണ്.ബത്തേരി നിയോജക മണ്ഡലം എസ് സി മോര്‍ച്ച കമ്മറ്റിയും രാജിവെച്ചു. ഏകപക്ഷീയമായ പുനസംഘടനയിലും നിയോജകമമണ്ഡലം കമ്മറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പ്രസിഡണ്ട് വിശ്വന്റെ നേതൃത്വത്തിലുള്ള ഏഴംഗകമ്മറ്റി രാജിവെച്ചത്.ബത്തേരി ബിജെപി നിയോജക മണ്ഡലം കമ്മറ്റിയുടെയും മഹിളാമോര്‍ച്ച ജില്ലാകമ്മറ്റിയുടെയും രാജിക്കുപിന്നാലെയാണ് എസ് സി മോര്‍ച്ച കമ്മറ്റിയും രാജിവച്ചത്.
പ്രസിഡണ്ട് വിശ്വന്റെ നേതൃത്വത്തിലുളള ഏഴംഗ കമ്മറ്റിയാണ് രാജിവെച്ചത്. രാജിക്കത്ത് എസ് സി മോര്‍ച്ച് ജില്ലാപ്രസിഡണ്ട് കെ ആര്‍ ഷിനോജിന് നല്‍കിയതായും നിലവിലെ ഏകപക്ഷീയമായ പുനസംഘടനയില്‍ പ്രതിഷേധിച്ചും നിയോജകമണ്ഡലം കമ്മറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് രാജിയെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടുണ്ടങ്കിലും രാജി സ്വീകരിച്ചിട്ടില്ലന്ന് കെ ആര്‍ ഷിനോജ് അറിയിച്ചു. വരും ദിവസങ്ങളിലും മറ്റുകമ്മറ്റികളിലും രാജിയുണ്ടാകുമെന്നുമാണ് അറിയുന്നത്. അതേസമയം കഴിഞ്ഞദിവസം കമ്മറ്റിയില്‍ നിന്നും രാജിവെച്ച ബത്തേരി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായിരുന്ന കെ ബി മദന്‍ലാലിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സസ്പെന്റ് ചെയ്തു.