പി.എം.ജി.എസ്.വൈയില്‍ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു

0

പി.എം.ജി.എസ്.വൈ ഫേസ് 3യുടെ 2021-2022 ലെ ബാച്ച് 1ല്‍ ഉള്‍പ്പെടുത്തി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏട്ടു റോഡുകളുടെ നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയതായി രാഹുല്‍ ഗാന്ധി എം. പി യുടെ ഓഫീസ് അറിയിച്ചു.വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്‍പ്പറ്റ, പനമരം, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍,അരീക്കോട്, ബ്ലോക്ക്പഞ്ചായത്തുകളിലെ ഏട്ടു റോഡുകള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്കിലെ തെക്കുംതറ -കൊടുംകയം -പുതുക്കുടിക്കുന്നു -വാവാട് -വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും പനമരം ബ്ലോക്കിലെ കുളക്കാട്ടില്‍ കവല -ആലത്തൂര്‍ -ആലത്തൂര്‍പള്ളി -പള്ളിതാഴം -മുതലിമാരം -കാപ്പിസെറ്റ് റോഡിന് 2.81 കോടിയും ചുണ്ടക്കര -ചാത്തുമുക്ക് -പന്തലാടി -അറിഞ്ചേര്‍മല -ചുണ്ടക്കുന്നു റോഡിന് 4.98 കോടിയും രൂപയാണ് വകയിരുത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!