ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

 

യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. വാക്‌സിന്‍ എടുക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്നും സംഷാദ് മരയ്ക്കാര്‍.ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള കുട്ടികള്‍ക്കാണ് ന്യൂമോ കോക്കല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ (പി.സി.വി) നല്‍കുന്നത്.

ഈ വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരം രൂപ വരെ വിലയുള്ള പി.സി.വി വാക്സിന്‍ ആണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പി.എച്ച്.സികളില്‍ നിന്നും ഇനി മുതല്‍ സൗജന്യമായി നല്‍കുന്നത്. ജില്ലയില്‍ വാക്‌സിനേഷന്‍ തുടങ്ങുന്നതിന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി.ഇ.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.എച്ച്.എം ഡി.പി.എം ഡോ. സമീഹ സൈതലവി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് ഡോ. പി. ദിനീഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് പി. ജോളി ജെയിംസ്, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ്. നിജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!