സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. 25 മുതല്‍ സെപ്റ്റംബര്‍ 3വരെയാണ് ഓണം അവധി.ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങി. അതേസമയം ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോ വീതം സൗജന്യ അരി പൊതുവിഭ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്‌റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക.