പുനരധിവാസ പദ്ധതിയോട് താല്‍പര്യമില്ലാതെ ഗോത്രജനത
വയനാട് വന്യജീവിസങ്കേതത്തില്‍ നടപ്പിലാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയോട് താല്‍പര്യമില്ലാതെ ഗോത്രജനത. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍വരുന്ന കുറിച്യാട് വനഗ്രാമത്തിലെ 32 ഗോത്രകുടുംബങ്ങളാണ് പദ്ധതിയോടുള്ള വിമുഖത കാരണം ഇപ്പോഴും വനഗ്രാമത്തില്‍തന്നെ കഴിയുന്നത്.ഇവിടെ നിന്നും പുറംലോകത്തെത്തിയാല്‍ ജീവിതം ദുരിതപൂര്‍ണ്ണമാകുമെന്ന് ഇവര്‍ പറയുന്നു.വനവിഭവങ്ങള്‍ തേനും,ചുണ്ട്, കുറുന്തോട്ടി, പൂപ്പല്‍ തുടങ്ങിയ ശേഖരിച്ച് വില്‍പ്പന നടത്തിയും, കന്നുകാലി വളര്‍ത്തിയും, ചെറിയ കൃഷികളുമിറക്കിയും സുഖകരമായാണ് തങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്.
വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ ഗ്രാമങ്ങളിലുള്ളവരെ കാടിനുപുറത്തേക്ക പറിച്ചുനടുന്ന സ്വയംസന്നദ്ധപുനരധിവാസ പദ്ധതിയോടാണ് ഗോത്രജനത മുഖംതിരിച്ചുനില്‍ക്കുന്നത്. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍വരുന്ന കുറിച്യാട് വനഗ്രാമത്തിലെ കാട്ടുനായ്ക്ക കുടുംബങ്ങളാണ് പദ്ധതിയുമായി സഹകരിക്കാതെ വനഗ്രാമത്തില്‍തന്നെ കഴിയുന്നത്. വനഗ്രാമത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജീവിതം ദുരിതപൂര്‍ണ്ണമാകുമെന്നാണ് കോളനിക്കാര്‍ പറയുന്നത്. വനവിഭവങ്ങള്‍ തേനും, ചുണ്ട്, കുറുന്തോട്ടി, പൂപ്പല്‍ തുടങ്ങിയ ശേഖരിച്ച് വില്‍പ്പന നടത്തിയും, കന്നുകാലി വളര്‍ത്തിയും, ചെറിയ കൃഷികളുമിറക്കിയും സുഖകരമായാണ് തങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്. കൊടുവനത്തിന് നടുവിലാണങ്കിലും വന്യമൃഗങ്ങളെ തങ്ങളെ ഉപദ്രവിക്കാറില്ലന്നാണ് കോളനിക്കാര്‍ സാക്ഷ്യപെടുത്തുന്നത്. നിലവില്‍ ഈ വനഗ്രാമത്തില്‍ 25 വീടുകളിലായി 32 കുടുംബങ്ങളാണ് കഴിയുന്നത്. കുട്ടികളടക്കം 110-ാളം അംഗങ്ങളും കോളനിയിലുണ്ട്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഇവിടെനിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ്്്് ജനറല്‍ കുടുംബങ്ങളും, പണിയകുടുംബങ്ങളും കാടിനുപുറത്തേക്ക് മാറിയിരുന്നു.അതേസമയം പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക്്്് പണംകൈമാറിയെന്നുമാണ് അറിയുന്നത്.